ധര്‍മശാല - ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്റിന്റെ കൈചൂടറിഞ്ഞ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവന്നു. ഒമ്പതിന് 364 എന്ന വമ്പന്‍ സ്കോര്‍ അടിച്ചെടുത്ത അവര്‍ ബംഗ്ലാദേശിനെ 137 റണ്‍സിന് തകര്‍ത്തു. 10 പന്ത് ശേഷിക്കെ ബംഗ്ലാദേശ് 227 ന് ഓളൗട്ടായി.
ഓപണര്‍മാരായ ഡേവിഡ് മലാനും (107 പന്തില്‍ 140) ജോണി ബെയര്‍സ്റ്റോയും (59 പന്തില്‍ 52) 17.5 ഓവറില്‍ 117 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്ത്തപ്പോള് തന്നെ ഇംഗ്ലണ്ട് 300 കടക്കുന്നതിന്റെ സൂചനയുയര്‍ന്നു. ബെയര്‍സ്റ്റോയെ ശാഖിബുല്‍ ഹസന് ബൗള്‍ഡാക്കിയ ശേഷം മലാനും ജോ റൂട്ടും (68 പന്തില്‍ 82) തകര്‍ത്തടിച്ചു. മുപ്പത്തേഴോവറില് ഇംഗ്ലണ്ട് ഒന്നിന് 266 ലെത്തിയിരുന്നു.
മെഹ്ദി ഹസനും (8-0-71-4) ശരീഫുല്‍ ഇസ്ലാമും (10-0-75-3) പിടിമുറുക്കിയതോടെ പിന്നീട് ഇംഗ്ലണ്ടിന് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. എങ്കിലും ഒമ്പതിന് 364 ബംഗ്ലാദേശിന് തൊടാവുന്നതിനും ഏറെ മുകളിലായിരുന്നു.
26 റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. ഓപണര്‍ തന്‍സീദ് ഹസനും (1) ഫോമിലുള്ള നജ്മുല്‍ ഹുസൈന് ഷാന്‍ഡോയും (0) റീസ് ടോപ്ലെയുടെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായി. ശാഖിബുല്‍ ഹസനെയും (1) ടോപ്ലെ (10-1-43-4) ബൗള്‍ഡാക്കി. സ്കോര്‍ 50 പിന്നിടിും മുമ്പെ മെഹ്ദി ഹസന് മിറാസിനെയും (8) ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടു.
പിന്നീട് മുശ്ഫിഖുറഹീമും (64 പന്തില്‍ 51) വാലറ്റവും പിടിച്ചുനിന്നതിനാലാണ് 200 കടക്കാന്‍ അവര്‍ക്ക് സാധിച്ചത്. ക്രിസ് വോക്സിന് രണ്ട് വിക്കറ്റ് കിട്ടി (8-0-49-2)






