പാക്കിസ്ഥാന് മുന്നില്‍ ശ്രീലങ്കന്‍ റണ്‍ മല

ഹൈദരാബാദ് - കുശാല്‍ മെന്‍ഡിസും സദീര സമരവിക്രമയും തകര്‍പ്പന്‍ സെഞ്ചുറികളടിച്ചതോടെ പാക്കിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തു. കുശാല്‍ പെരേരയെ (0) തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട ശേഷമാണ് ശ്രീലങ്ക തിരിച്ചടിച്ചത്. കുശാല്‍ മെന്‍ഡിസിനെ ഇമാമുല്‍ ഹഖ് കൈവിട്ടത് പാക്കിസ്ഥാന് വലിയ ക്ഷീണമായി. പത്തും നിസങ്കയും (61 പന്തില്‍ 51) മെന്‍ഡിസും (77 പന്തില്‍ 122) രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് ചേര്‍ത്തു.
നിസങ്കയെ സ്പിന്നര്‍ ശാദബ് ഖാന്‍ പുറത്താക്കിയ ശേഷം സമരവിക്രമയും (89 പന്തില്‍ 108) മെന്‍ഡിസും മറ്റൊരു സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 41 ഓവറില്‍ നാലിന് 294 ലെത്തിയ ശേഷമാണ് ശ്രീലങ്കയെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പാക്കിസ്ഥാന് സാധിച്ചത്. അവസാന ഒമ്പതോവറില്‍ 50 റണ്‍സ് നേടാനേ ശ്രീലങ്കക്ക് സാധിച്ചുള്ളൂ. 
പെയ്‌സ്ബൗളര്‍മാരായ ഹസന്‍അലിയും (10-0-71-4) ഹാരിസ് റഊഫും (10-0-64-2) ആറ് വിക്കറ്റ് പങ്കുവെച്ചു. ശാഹീന്‍ ഷാ അഫ്‌രീദിയാണ് ഏറെ നിരാശപ്പെടുത്തിയത് (9-0-66-1).
 

Latest News