മാവി എത്തി, ജീവിതം പൂര്‍ണം -കുഞ്ഞുമകളുടെ ചിത്രവുമായി നെയ്മാര്‍

റിയാദ് - അല്‍ഹിലാലിന്റെ ബ്രസീല്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മാറിന് സന്തോഷ വാര്‍ത്ത. കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയില്‍ പെണ്‍കുഞ്ഞ് പിറന്നതായി ഇന്‍സ്റ്റഗ്രാമിലൂടെ നെയ്മാര്‍ പ്രഖ്യാപിച്ചു. മാവി എത്തി, ഞങ്ങളുടെ ജീവിതം പൂര്‍ണം എന്ന് നെയ്മാര്‍ ലോകത്തെ അറിയിച്ചു. സ്വാഗതം മകളേ, ഇപ്പോള്‍തന്നെ ഞങ്ങളുടെ സ്‌നേഹം സ്വീകരിക്കൂ. ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദി -നെയ്മാര്‍ എഴുതി. 
എന്റെ ജീവിതം എന്നാണ് മാവി എന്നാല്‍ അര്‍ഥമെന്ന് ബിയാന്‍കാര്‍ഡി പറഞ്ഞു. പോര്‍ചുഗീസ് ഭാഷയില്‍ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ (എക്‌സ്) സന്ദേശത്തില്‍ അല്‍ഹിലാല്‍ നെയ്മാറിനെ അഭിനന്ദിച്ചു. 
കരൊലൈന ദാന്റാസില്‍ നെയ്മാറിന് പന്ത്രണ്ടുകാരന്‍ ഡാവി ലൂക്ക എന്ന മകനുണ്ട്.
 

Latest News