Sorry, you need to enable JavaScript to visit this website.

ദുബായില്‍ മൊബൈല്‍ ഉപയോഗം മൂലമുള്ള അപകടങ്ങളില്‍ ആറു മരണം;99 അപകടങ്ങൾ

ദുബായ് - ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളില്‍ ഈ വര്‍ഷം ആദ്യത്തെ എട്ടു മാസക്കാലത്ത് ദുബായില്‍ ആറു പേര്‍ മരണപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടകരമായ ഈ ശീലം കാരണം എട്ടു മാസത്തിനിടെ ദുബായില്‍ 99 വാഹനാപകടങ്ങളുണ്ടായി.
ഇക്കാലയളവില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 35,527 ഗതാഗത നിയമ ലംഘനങ്ങള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതായും, സുരക്ഷിതമായ ഡ്രൈവിംഗിന് ആവശ്യമായ സുപ്രധാന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിലൂടെ അപകട സാധ്യത ഇരട്ടിയാക്കുന്നതായും ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍മസ്‌റൂഇ പറഞ്ഞു. സാമൂഹികമാധ്യമങ്ങള്‍ വായിക്കുകയോ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കുകയോ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഡ്രൈവര്‍മാര്‍ ഏര്‍പ്പെടുമ്പോള്‍ അപകട സാധ്യതകളോടുള്ള ദ്രുത പ്രതികരണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യപ്പെടാന്‍ ഇടയാകുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഇത്തരം അശ്രദ്ധകള്‍ ഗുരുതരമായ ട്രാഫിക് അപകടങ്ങള്‍ക്ക് പ്രാഥമിക കാരണങ്ങളിലൊന്നാണ്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 800 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ലഭിക്കും. മറ്റു റോഡ് ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കല്‍, പെട്ടെന്ന് വെട്ടിക്കല്‍, സുരക്ഷിത അകലം പാലിക്കാതിരിക്കല്‍, അമിത വേഗം എന്നിവ മൂലമുണ്ടാകുന്ന മിക്ക അപകടങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന ശ്രദ്ധക്കുറവ് ഒരു സാധാരണ ഘടകമാണ്. എമിറേറ്റില്‍ എല്ലിയിടങ്ങളിലും റോഡ് ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവരെ തടയാന്‍ ദുബായ് പോലീസ് നിരീക്ഷണവും നിയമ നിര്‍വഹണ ശ്രമങ്ങളും ശക്തമാക്കുമെന്നും മേജര്‍ ജനറല്‍ സൈഫ് അല്‍മസ്‌റൂഇ പറഞ്ഞു.

 

 

Latest News