Sorry, you need to enable JavaScript to visit this website.

ജിറാഫിന്റെ കാഷ്ടവുമായി യുവതി എയര്‍പോര്‍ട്ടില്‍ പിടിയില്‍, നെക്ലേസ് ഉണ്ടാക്കാനെന്ന് വിശദീകരണം

മിനിയാപൊളിസ്- അമേരിക്കയിലെ വിമാനത്താവളത്തില്‍ ജിറാഫിന്റെ കാഷ്ടവുമായി യാത്രക്കാരി പിടിയില്‍. മിനിയാപോളി സെന്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് യാത്രക്കാരിയെ കസ്റ്റംസ് തടഞ്ഞുവെച്ചത്. നെക്ലേസ് ഉണ്ടാക്കാനാണ് ജിറാഫിന്റെ മലം കൊണ്ടുവന്നതെന്ന് യാത്രക്കാരി ഉദ്യോഗസ്ഥരോട് പറഞ്ഞതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കെനിയയില്‍ നിന്ന് ജിറാഫിന്റെ കാഷ്ടം കൊണ്ടുവന്ന യുവതിയെ കൃഷി വിദഗ്ധര്‍ പരിശോധിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെനിയയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് തനിക്ക് ജിറാഫിന്റെ മലം ലഭിച്ചതെന്നും അതില്‍ നിന്ന് ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞു. ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ മൃഗങ്ങളുടെ മലം ഉപയോഗിക്കുന്നത് ഇതാദ്യമല്ലെന്നും മുമ്പ് കടമാന്റെ മലം ഉപയോഗിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


യുഎസിലേക്ക് മൃഗങ്ങളുടെ മലം പോലുള്ളത് കൊണ്ടുവരുന്നത്  അപകടമാണെന്നും കസ്റ്റംസ് മുമ്പാകെ വെളിപ്പെടുത്താതെ പുറത്തെത്തിച്ച് ഇതില്‍ നിന്ന് ആഭരണം ഉണ്ടാക്കിയാല്‍  രോഗം പിടിപെടാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

 

Latest News