മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം; ജിദ്ദ യാത്രക്കാരന്‍ കൊച്ചിയില്‍ പിടിയില്‍

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. 641.85 ഗ്രാം സ്വര്‍ണ മിശ്രിതം രണ്ട് കാപ്‌സ്യൂളുകളിലാക്കിയാണ് കൊണ്ടുവന്നത്. രണ്ട് കാപ്‌സ്യൂളുകളും മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കു വന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ കസ്റ്റംസ് ആക്ട് 642 അനുസരിച്ച് കേസെടുത്തിട്ടുണ്ട്.

 

 

Latest News