ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ച് മെഡല്‍ കൂടി. ഒരു വെള്ളിയും നാലു വെങ്കലവും. പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം തിരുവനന്തപുരത്തുകാരനായ എച്ച്.എസ് പ്രണോയ് സെമി ഫൈനലില്‍ തോറ്റു. പ്രണോയ്ക്ക് വെങ്കലം ലഭിക്കും.
അമ്പെയ്ത്തില്‍ പുരുഷന്മാരുടെ റീകേര്വിലാണ് ഇന്ത്യന്‍ ടീം വെള്ളി നേടിയത്. ഗുസ്തിയുടെ വനിതകളുടെ 62 കിലൊ വിഭാഗത്തില്‍ സോനം, സെപക് താക്രയില് വനിതാ രേഗുവില് ഇന്ത്യന്‍ ടീം, അമ്പെയ്ത്ത് റീകേര്വ് വനിതാ വിഭാഗം എന്നിവയിലും വെങ്കലം കരസ്ഥമാക്കി.
പുരുഷ ട്വന്റി20 ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യ ഫൈനല്‍ കളിക്കുക. അഫ്ഗാനിസ്ഥാന് നാല് വിക്കറ്റിന് പാക്കിസ്ഥാനെ തോല്പിച്ചു. ശ്രീലങ്കയെയും കീഴടക്കിയ അഫ്ഗാനിസ്ഥാന് ഇന്ത്യക്കും വലിയ വെല്ലുവിളിയായിരിക്കും.






