ഏഷ്യാഡ് ക്രിക്കറ്റ്: ഇന്ത്യക്ക് ഫൈനല്‍ 97 റണ്‍സ് അരികെ

ഹാങ്ചൗ - ഏഷ്യാഡിന്റെ പുരുഷ ക്രിക്കറ്റില്‍ ഇന്ത്യക്ക് ഫൈനല്‍ സ്ഥാനം 97 റണ്‍സ് അരികെ. ട്വന്റി20 സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒമ്പതിന് 96 ല്‍ ഒതുക്കി. ഓപണര്‍ പര്‍വേസ് ഹുസൈന്‍ ഇമോനും (23) വാലറ്റക്കാരായ ജഖര്‍ അലി (24 നോട്ടൗട്ട്) റാഖിബുല്‍ ഹസന്‍ (14) എന്നിവരും മാത്രമേ ഏഴിലേറെ സ്‌കോര്‍ ചെയ്തുള്ളൂ. 
ഇന്ത്യന്‍ ബൗളര്‍മാരെല്ലാം നന്നായി പന്തെറിഞ്ഞു. അര്‍ഷദീപ് സിംഗും (3-0-10-1) വാഷിംഗ്ടണ്‍ സുന്ദറും (4-0-15-2) സായ് കിഷോറും (4-0-12-3) തിലക് വര്‍മയും (2-0-5-1) രവി ബിഷ്‌ണോയിയും (4-0-26-1) ശഹ്ബാസ് അഹമ്മദും (2-0-13-1) വിക്കറ്റുകള്‍ പങ്കുവെച്ചു. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലാണ് രണ്ടാമത്തെ സെമിഫൈനല്‍.
 

Latest News