ദമാം - നഗരത്തിലെ കിംഗ് ഫഹദ് ഡിസ്ട്രിക്ടില്‍ കാറിടിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂള്‍ ബസിറങ്ങിയ ഉടനെയാണ് പശ്ചിമ ദമാം വിദ്യാഭ്യാസ ഓഫീസിനു കീഴിലെ അബൂദാവൂദ് എലിമെന്ററി സ്കൂള്‍ വിദ്യാര്‍ഥി അല്‍ബറാ ബിന്‍ അഹ്മദ് അബൂശഖാഫ് കാറിടിച്ച് മരിച്ചത്.
വിദ്യാര്‍ഥിയുടെ കുടുംബത്തെ കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അനുശോചനം അറിയിച്ചു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)