Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്; ഒക്ടോബറില്‍ ഐ.ഡി കാര്‍ഡ് മാസാചരണം

തിരുവനന്തപുരം- കേരളീയ പ്രവാസികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്‍ഡ് സേവനങ്ങളെ സംബന്ധിക്കുന്ന പ്രചാരണത്തിനായി ഈ മാസം പ്രത്യേക പരിപാടികള്‍.
ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെയാണ് പരിപാടി. പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി , എന്‍. ആര്‍. കെ ഇന്‍ഷുറന്‍സ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച്  അവബോധം സൃഷ്ടിക്കാനാണ് പ്രത്യേക മാസാചരണം.

ഐ.ഡി.കാര്‍ഡ്   എടുത്തവര്‍ക്കുളള സംശയങ്ങള്‍ ദൂരീകരിക്കാനും  പുതുക്കാന്‍ വൈകിയവര്‍ക്ക് കാര്‍ഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോര്‍ക്ക സി.ഇ.ഒ  കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.  ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളില്‍ ഇടപെടാനും  ഐ.ഡി കാര്‍ഡ് സേവനങ്ങള്‍ സഹായകമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുുഡന്റ് ഐ.ഡി കാര്‍ഡ് ലഭിക്കും. ആറു മാസമോ അതില്‍ കൂടുതലോ വിദേശത്ത് താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുളള വിസ, പാസ്സ്‌പോര്‍ട്ട് എന്നിവയുളള പ്രവാസികള്‍ക്ക് നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പോളിസിക്ക് അപേക്ഷിക്കാം. മേല്‍ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് ഐ.ഡി കാര്‍ഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Latest News