സീനീയര്‍ അത്‌ലറ്റിക്‌സ്: എറണാകുളം മുന്നില്‍

തേഞ്ഞിപ്പലം-സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ല മുന്നില്‍. കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തില്‍ ആദ്യ ദിനത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 112 പോയന്റാണ് എറണാകുളത്തിന്്. കോട്ടയമാണ് (82) രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരം മൂന്നാമതും (57) തൃശൂര്‍ നാലാമതുമാണ്.
ആയിരം മീറ്റര്‍ ഓട്ടത്തില്‍ കോട്ടയത്തിന്റെ എം.എസ്.സ്്മൃതി, ഡിസ്‌കസ് ത്രോയില്‍ കാസര്‍കോടിന്റെ സി.പി. തൗഫീറ, 1500 മീറ്ററില്‍ എറണാകുളത്തിന്റെ കെ.ആനന്ദകൃഷ്ണന്‍, ലോംഗ്ജംപില്‍ എറണാകുളത്തിന്റെ എം.ശ്രീകാന്ത്, ഡിസ്‌കസ് ത്രോയില്‍ കാസര്‍കോടിന്റെ കെ.സി. സിദ്ധാര്‍ഥ് എന്നിവര്‍ മീറ്റ് റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. മീറ്റ് ഇന്ന് സമാപിക്കും.

Latest News