റിയാദ് - റയല്‍ മഡ്രീഡിന്റെ പ്രതാപകാലത്ത് അവരുടെ സ്ട്രൈക്കിംഗ് പാര്‍ട്ണര്‍മാരായിരുന്ന ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും കരീം ബെന്‍സീമയും ഒരു തവണ കൂടി ഒരുമിച്ചു കളിക്കും. റിയാദ് സീസണ് കപ്പ് ഫുട്ബോളില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുന്ന സൗദി പ്രൊ ലീഗ് ഇലവനിലാണ് ഇരുവരും ഒരുമിച്ച് അണിനിരക്കുക.
റിയാദില്‍ പുതുതായി പണിയുന്ന ബൗള്വാഡ് ഹാള്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അടുത്ത ജനുവരിയില്‍ അല്‍ഹിലാലും അന്നസ്റും ഒരുമിച്ചണിനിരക്കും. സൗദി ലീഗിലെ വിദേശ താരങ്ങളുടെ ഇലവനും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലും മത്സരമുണ്ടാവുമെന്നാണ് സൂചന. റൊണാള്‍ഡോക്കും ബെന്‍സീമക്കും പുറമെ സാദിയൊ മാനെ, ജോര്‍ദാന്‍ ഹെന്ഡേഴ്സന്, ഫാബിഞ്ഞൊ, ജോര്‍ജിനിയൊ വൈനാള്‍ഡം, ഫിര്‍മിനൊ, ഖാലിദു കൂലിബാലി, യാസീന്‍ ബൂനു തുടങ്ങിയവര്‍ ഈ ടീമില്‍ കളിച്ചേക്കും.






