ഏഷ്യാഡ് വേദിയില്‍ മണിപ്പൂരിനെ ഓര്‍ത്ത് വിതുമ്പി ഇന്ത്യന്‍ മെഡലുകാരി

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസ് വേദിയില്‍ വുഷു മെഡല്‍ നേടിയിട്ടും ഇന്ത്യക്ക് തലതാഴ്ത്തി നില്‍ക്കേണ്ടി വന്നത് വന്‍ ദുരന്തമായി. വുഷുവില്‍ 60 കിലൊ വിഭാഗത്തില്‍ ഫൈനലില്‍ തോറ്റ് വെള്ളി മെഡല്‍ നേടിയ ശേഷം മണിപ്പൂരുകാരി നവോറെം റോഷിബിന ദേവി സ്വന്തം നാട്ടിന്റെ അവസ്ഥയോര്‍ത്ത് വിതുമ്പി. മണിപ്പൂരിലെ അവസ്ഥ പരിതാപകരമാണെന്നും കഴിഞ്ഞ മെയ് മാസത്തിനു ശേഷം കുടുംബത്തെ കാണാന്‍ സാധിച്ചിട്ടില്ലെന്നും റോഷിബിന പറഞ്ഞു. ദുരന്ത വാര്‍ത്തകള്‍ അറിയാതിരിക്കാന്‍ കുടുംബവുമായി സംസാരിക്കുന്നത് കോച്ചുമാര്‍ വിലക്കിയിരിക്കുകയാണെന്നും റോഷിബിന വെളിപ്പെടുത്തി. 
ഫൈനലില്‍ ചൈനയുടെ സിയാവോവെയോടാണ് റോഷിബിന തോറ്റത്.റോഷിബിന 2018 ലെ ജക്കാര്‍ത്ത ഗെയിംസില്‍ വെങ്കലം നേടിയിരുന്നു.
 

Latest News