ഫൈനല്‍ നടക്കാനിരിക്കെ ഉത്തേജക  പരിശോധന, ഏഴ് പേര്‍ ഓടി രക്ഷപ്പെട്ടു

ന്യൂദല്‍ഹി - ദല്‍ഹി സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ ഉത്തേജക പരിശോധനക്കായി ഉദ്യോഗസ്ഥര്‍ എത്തുന്നുവെന്ന വാര്‍ത്ത പരന്നതോടെ ഏഴ് അത്‌ലറ്റുകള്‍ ഓടി രക്ഷപ്പെട്ടു. ലളിത്കുമാര്‍ മാത്രമാണ് അവശേഷിച്ചത്. ഒറ്റക്ക് ഓടി ലളിത് ഒന്നാമതെത്തി. എന്നാല്‍ ഒരാള്‍ മാത്രം ഓടിയാല്‍ മെഡലോ സര്‍ടിഫിക്കറ്റോ ലഭിക്കില്ലെന്നതിനാല്‍ വെറുംകൈയുമായാണ് ലളിത്കുമാര്‍ മടങ്ങിയത്. 
ഏഴു പേരിലൊരാളുടെ ഓട്ടത്തിന്റെ ദൃശ്യം വൈറലായി. ഈ ഓട്ടമോടിയാല്‍ ഒളിംപിക്‌സില്‍ സ്വര്‍ണം കിട്ടുമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
 

Latest News