അതിഥി താരങ്ങളിലൂടെ യു.എ.ഇക്ക് അഞ്ചു മെഡല്‍

ഹാങ്ചൗ - പൗരത്വം നല്‍കി സ്വീകരിച്ച ജൂഡൊ താരങ്ങളിലൂടെ ഏഷ്യന്‍ ഗെയിംസിന്റെ ജൂഡോയില്‍ യു.എ.ഇക്ക് അഞ്ചു മെഡല്‍. ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് യു.എ.ഇ നേടിയത്. 
പുരുഷന്മാരുടെ 100 കിലോക്ക് മുകളിലുള്ളവരുടെ വിഭാഗത്തില്‍ മുഹമ്മദ് ഉമര്‍ മുഹമ്മദ് ഉമറോവിനാണ് സ്വര്‍ണം. താജിക്കിസ്ഥാന്റെ തയ്മൂര്‍ റകീമോവിനെയാണ് ഫൈനലില്‍ തോല്‍പിച്ചത്. വനിതകളുടെ 52 കിലൊ വിഭാഗത്തില്‍ ബിഷ്‌റല്‍റ്റ് ഖോര്‍ലൂദോയ് ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാന്റെ ദിയോറ കെല്‍ദിയറോവയോട് തോറ്റു. സെമിയില്‍ തോറ്റ മൂന്നു പേര്‍ക്കാണ് വെങ്കലം. 100 കിലോ വിഭാഗത്തില്‍ ദഫാര്‍ കോസ്‌റ്റോയേവ്, 66 കിലൊ വിഭാഗത്തില്‍ നര്‍മന്ദഖ് ബയാന്‍മുന്‍ഖ്, 90 കിലൊ വിഭാഗത്തില്‍ ഗ്രിഗോറിയന്‍ അറാം എന്നിവരാണ് വെങ്കലം കരസ്ഥമാക്കിയത്. 

Latest News