പട്ന- ബിഹാറിലെ ഒരു ക്ഷേത്രത്തിലെ ശിവലിംഗത്തിന് കേടുപാടുകൾ വരുത്തിയതുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റര്ർ ചെയ്തു. ഇതിന പുറമെ കണ്ടാലറിയാവുന്ന 200 ലധികം പേർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു. ബെഗുസരായ് ജില്ലയിലാണ് സംഭവം. ഇതുവരെ 12 പ്രതികളെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രദേശത്ത് വർഗീയ കലാപം സൃഷ്ടിക്കുന്നതിനായാണ് 1944-ൽ സ്ഥാപിതമായ ശിവക്ഷേത്രത്തിലെ ശിവലിംഗം പ്രത്യേക സമുദായത്തിലെ ഒരു വിഭാഗം ആളുകൾ പൊളിച്ചുനീക്കിയത്. ലാഖോ പോലീസ് സ്റ്റേഷൻ പരിധിയിൽ ഖതോപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇതേ തുടർന്ന് മറ്റൊരു സംഘം ആളുകൾ പ്രതികളിലൊരാളുടെ കട ആക്രമിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിയും ബെഗുസാരായി എംപിയുമായ ഗിരിരാജ് സിങ്ങും അനുയായികളും സംഭവത്തിൽ പ്രതിഷേധിക്കുകയും പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഈ കേസിൽ 230 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെയും മൊബൈൽ ലൊക്കേഷനുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയുന്നുണ്ടെന്നും ജില്ലാ പോലീസ് അവകാശപ്പെട്ടു.