Sorry, you need to enable JavaScript to visit this website.

നയൻതാരയുടെ മലേഷ്യൻ എയർപോർട്ട് ചിത്രങ്ങൾ വൈറലായി; ചുമ്മാ വന്നതല്ല, കാര്യമുണ്ട്

ന്യൂദൽഹി-ഷാരൂഖ് ഖാന്റെ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ബ്ലോക്ക്ബസ്റ്റർ അരങ്ങേറ്റം കുറിച്ച നടി നയൻതാരയുടെ മലേഷ്യൻ എയർപോർട്ടിൽനിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഭർത്താവ് വിഘ്നേഷ് ശിവൻ, മക്കളായ  ഉയിർ രുദ്രോനീൽ, ഉലഗ് ദൈവിക് എന്നിവരോടൊപ്പം എയർപോർട്ടിൽനിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. നയൻതാരയും വിഘ്‌നേഷ് ശിവനും ആരാധകർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന ഫോട്ടോകളും എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നയൻതാരയും വിഘ്‌നേഷ് ശിവനും തങ്ങളുടെ സ്‌കിൻ കെയർ ബ്രാൻഡായ 9 സ്‌കിന്റെ ലോഞ്ചിനാണ് ക്വലാലംപൂരിലെത്തിയത്. സിംഗപ്പൂരിലെ സംരംഭകയായ ഡെയ്‌സി മോർഗനുമായാണ് സഹകരിച്ചാണ് നയൻതാരയുടെ സംരംഭം. സെപ്റ്റംബർ 29 ന് ഉദ്ഘാടനം നടക്കുമെന്നാണ് പോസ്റ്റിൽനിന്നുള്ള സൂചന.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഈ മാസം ആദ്യം നയൻതാര തന്റെ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിൻ  ടീസർ പോസ്റ്റ് ഇൻസ്റ്റഗ്രമിൽ നൽകിയിരുന്നു.  സ്നേഹവും ശുദ്ധമായ ചേരുവകളും ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ മാറ്റുകയാണെന്നും കൂടുതൽ വിശദാംശങ്ങൾക്കായി തുടരുകയെന്നുമായിരുന്നു പോസ്റ്റർ.

ഫോളോ-അപ്പ് പോസ്റ്റിൽ, നയൻതാര തന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കുകയും ബ്രാൻഡിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ വെളിപ്പെടുത്തുകയും  ചെയ്തു.

നയൻതാരയും ഷാരൂഖ് ഖാനും ഒന്നിച്ച ജവാൻ സെപ്റ്റംബർ ഏഴിനാണ് പുറത്തിറങ്ങിയത്. അറ്റ്‌ലി ചിത്രം. ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. മൂന്നാം ശനിയാഴ്ച 13 കോടി നേടിയ ജവാന്റെ മൊത്തം കളക്ഷൻ (ഇന്ത്യൻ ബോക്‌സ് ഓഫീസ്) 546.58 കോടി രൂപയാണ്.

 

Latest News