Sorry, you need to enable JavaScript to visit this website.

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള; വിവാദമായപ്പോൾ കോളേജ് അധികൃതരുടെ നടപടി

ഭുവനേശ്വർ- ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവളയെ വിളമ്പിയതിനെ തുടർന്ന് വിവാദം. സമൂഹ മാധ്യമങ്ങളിൽ വിവാദമായതിനെ തുടർന്ന് നിരവധി ഉപയോക്താക്കൾ കോളേജിനെതിരെ രംഗത്തുവന്നു. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയിലെ ഒരു വിദ്യാർത്ഥിയാണ് തനിക്ക് വിളമ്പിയ ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവളയെ കണ്ടെത്തി.

ആര്യൻഷ് എന്ന വിദ്യാർത്ഥി തന്റെ ദുരനുഭവം എക്സിൽ പങ്കുവെച്ചു. തുടർന്ന് കോളേജ് അധികൃതർ മെസ് ദാതാവിന്റെ ഒരു ദിവസത്തെ പേയ്‌മെന്റ് ശിക്ഷയായി വെട്ടിക്കുറയ്ക്കുമെന്ന് പ്രസ്താവിച്ചു. ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയാണ് വിവാദത്തിലായത്.  ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ നാൽപത്തി രണ്ടാം സ്ഥാനത്താണ് ഈ സ്ഥാപനം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

മാതാപിതാക്കൾ അവരുടെ കുട്ടിക്ക് എഞ്ചിനീയറിംഗ് ബിരുദം നൽകുന്നതിന് ഏകദേശം 17.5 ലക്ഷം നൽകുന്നു. കോളേജ് ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണമാണിത്. എന്തുകൊണ്ടാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്ന കാര്യത്തിൽ അത്ഭുതപ്പെടാനില്ല.  മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും സൗകര്യങ്ങൾക്കും വേണ്ടിയാണിത. ഭക്ഷണത്തിൽ പൊതിഞ്ഞ തവളയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആര്യൻഷ്  കുറിച്ചു.

ഭക്ഷണം തികച്ചും വൃത്തിഹീനമാണെന്നും ഉച്ചഭക്ഷണത്തിൽ വിദ്യാർത്ഥികൾക്ക് അതൃപ്തിയുണ്ടെന്നും സപ്തംബർ 23-ന് മെസ് കരാറുകാരന് കോളജ് അധികൃതർ നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടി. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം , അത്താഴം തുടങ്ങിയ ഭക്ഷണ സാധനങ്ങൾക്കുള്ള ഒരു ദിവസത്തെ പേയ്‌മെന്റ് ഇതിനാൽ ശിക്ഷയായി കുറയ്ക്കുന്നുവെന്നും അറിയിച്ചു. വിദ്യാർഥികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാൽ വളരെയധികം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Latest News