കെയ്ന്‍ ഹാട്രിക്, ഏഴടിച്ച് ബയേണ്‍

മ്യൂണിക് -ജര്‍മന്‍ ലീഗില്‍ ഹാരി കെയ്‌നിന്റെ ഹാട്രിക്കില്‍ ബയേണ്‍ മ്യൂണിക് 7-0 ന് ബോക്കമിനെ തകര്‍ത്തു. അഞ്ച് കളികളില്‍ കെയ്‌നിന് ആറു ഗോളായി. ആദ്യ കളിയില്‍ ആറ് ഗോളടിക്കുന്നത് ജര്‍മന്‍ ലീഗില്‍ റെക്കോര്‍ഡാണ്. ഗെര്‍ഡ് മുള്ളറും മിറോസ്ലാവ് ക്ലോസെയും മാരിയൊ മന്‍സൂകിച്ചും അഞ്ച് ഗോളടിച്ചിട്ടുണ്ട്. മുമ്പ് അഞ്ചു തവണ ബോക്കമിനെ നേരിട്ടതില്‍ മൂന്നു പ്രാവശ്യവും ബയേണ്‍ 7-0 ന് ജയിച്ചിരുന്നു. 
 ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റോഡ്രി ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തു പേരായിച്ചുരുങ്ങിയെങ്കിലും 2-0 ന് അവര്‍ നോട്ടിംഗ്ഹാമിനെ തോല്‍പിച്ചു. 14 മിനിറ്റാവുമ്പോഴേക്കും സിറ്റി രണ്ടു ഗോളിന് മുന്നിലെത്തിയിരുന്നു. ഏഴാം മിനിറ്റില്‍ ഫില്‍ ഫോദനും ഏഴു മിനിറ്റിനു ശേഷം എര്‍ലിംഗ് ഹാളന്റുമാണ് സ്‌കോര്‍ ചെയ്തത്. ആറ് കളിയില്ി# സിറ്റിയുടെ ആറാം ജയമാണ് ഇത്. 

Latest News