കൗണ്ടി ക്രിക്കറ്റില്‍ ആദ്യ വനിതാ അമ്പയര്‍

ലണ്ടന്‍ - ഇംഗ്ലണ്ടില്‍ പുരുഷ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യമായി വനിത കളി നിയന്ത്രിക്കാനൊരുങ്ങുന്നു. കൗണ്ടി ക്രിക്കറ്റ് അമ്പയറിംഗ് പാനലിലേക്ക് മുന്‍ ഇംഗ്ലണ്ട് കളിക്കാരി സ്യൂ റെഡ്‌ഫേണാണ് തെരഞ്ഞെടുക്കപ്പെട്ടത്. തൊണ്ണൂറുകളില്‍ സ്യൂ 21 തവണ ഇംഗ്ലണ്ട് കുപ്പായമിട്ടിരുന്നു. ചൊവ്വാഴ്ചയാരംഭിക്കുന്ന ഗ്ലമോര്‍ഗനും ഡാബിഷയറും തമ്മിലുള്ള ചതുര്‍ദിന മത്സരം അവര്‍ നിയന്ത്രിക്കും. രണ്ടു വര്‍ഷം മുമ്പ് ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 മത്സരത്തില്‍ നാലാം അമ്പയറായി ചരിത്രം കുറിച്ചിരുന്നു. 
 

Latest News