ഹാങ്ചൗ കാഴ്ചകള്‍... റോബോട്ടുകളുടെ ഏഷ്യാഡ്

ഹാങ്ചൗ - ആന്ദ്രോയ്ഡ് പിയാനിസ്റ്റ്, വിര്‍ച്വല്‍ ദീപശിഖാവാഹകന്‍, ഡ്രൈവറില്ലാത്ത ഐസ്‌ക്രീം ട്രക്ക് - ഏഷ്യാഡ് നഗരിയില്‍ യന്ത്രങ്ങളാണ് സൂപ്പര്‍താരങ്ങള്‍. ചൈനീസ് ടെക് ഇന്‍ഡസ്ട്രിയുടെ ആസ്ഥാനമാണ് ഹാങ്ചൗ. സേവിക്കാനും ആസ്വാദനം പകരാനും നിയന്ത്രിക്കാനുമൊക്കെ യന്ത്രങ്ങളാണ് മുന്‍നിരയില്‍. ഗെയിംസ് ഗ്രാമത്തില്‍ കൊതുകുകളെപ്പോലെ കൊതുകുനാശിനികള്‍ വട്ടമിട്ടു പറക്കുന്നു. മനുഷ്യ ശരീരത്തിന്റെ താപനിലയും ശ്വാസോഛാസവും അനുകരിച്ചാണ് അവ കൊതുകുകളെ വലയിലാക്കുന്നത്. 
ഡ്രൈവറില്ലാത്ത മിനി ബസ്സുകളിലാണ് നിരവധി വേദികളുള്ള ഷാവോസിംഗിലേക്ക് സന്ദര്‍ശകര്‍ സഞ്ചരിക്കുന്നത്. ടേബിള്‍ ടെന്നിസ് കളിക്കുന്ന പോംഗ്‌ബോട്ടുമായി സന്ദര്‍ശകര്‍ക്ക് പരിശീലനം നടത്താം. മീഡിയ സെന്ററിലെ താല്‍ക്കാലിക ബാങ്കില്‍ യന്ത്രസുന്ദരി സന്ദര്‍ശകരെ സ്വീകരിക്കുന്നു. പല വേദികളും പണിതത് റോബോട്ടുകളുടെ സഹായത്തോടെയാണ്. ഭാഗ്യചിഹ്നം പോലും ഹ്യൂമനോയ്ഡ് റോബോട്ടുകളാണ്. വെന്‍ഡിംഗ് മെഷീനുകളില്‍ ആവശ്യമായ ചൂടില്‍ ഭക്ഷണം പാകം ചെയ്ത് കിട്ടും. 

 

Latest News