ഹാംഗ്ഷു കാഴ്ചകള്‍... ഇവിടെയും ഈഫല്‍ ടവറോ?

ഹാംഗ്ഷു - ടിയാന്‍ദുചെംഗ് പ്രദേശത്ത് പൊടുന്നനെ എത്തിയാല്‍ ഒരു നിമിഷം അന്തിച്ചുപോവും, തലയുയര്‍ത്തി നില്‍ക്കുന്ന് ഈഫല്‍ ടവര്‍, ഹൈഫാഷനില്‍ മിനുങ്ങി സത്രീകള്‍.. പാരിസില്‍ എത്തിയോയെന്ന് സംശയം. കോണ്‍ക്രീറ്റ് ടവറുകളും അവയിലെ ചൈനീസ് അക്ഷരങ്ങളുമാണ് സ്ഥലം തെറ്റിയിട്ടില്ലെന്ന് ബോധ്യം വരുത്തുക. 
ഒരു പതിറ്റാണ്ട് മുമ്പാണ് ഈഫല്‍ ഗോപുരത്തിന്റെ മാതൃക ഇവിടെ നിര്‍മിച്ചത്. ഫ്രഞ്ച് സാംസ്‌കാരികോത്സവത്തിന്റെ കേന്ദ്രമാക്കാനായിരുന്നു പദ്ധതി. പക്ഷെ പ്രദേശത്തെ കടകള്‍ വിറ്റുപോയില്ല. ഒടുവില്‍ ഐ.ടി ഇന്‍ഡസ്ട്രി തഴച്ചുവളര്‍ന്നതാണ് പ്രദേശത്തിന് രക്ഷയായത്. യൂറോപ്പിലേക്കും നോര്‍ത്ത് ആഫ്രിക്കയിലേക്കും നോക്കി പാശ്ചാത്യ മാതൃകയില്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ ഇപ്പോള്‍ ടെക് ഇന്‍ഡസ്ട്രിയാണ് വാഴുന്നത്. 

Latest News