ഗ്രെയ്റ്റര്‍ നോയ്ഡ - നോയ്ഡിലെ ബുദ്ധ സര്‍ക്യൂട്ടില്‍ ഞായറാഴ്ച മോട്ടോ ജി.പി റെയ്‌സ് നടക്കാനിരിക്കെ ഭൂപടം സംബന്ധിച്ച് വിവാദം. വെള്ളിയാഴ്ച പരിശീലന സെഷന്റെ ലൈവ് സംപ്രേഷണത്തിനിടെ കശ്മീര്‍ ഇല്ലാത്ത ഭൂപടം പ്രദര്‍ശിപ്പിച്ചതിന് മോട്ടോ ജി.പി അസോസിയേഷന്‍ മാപ്പ് പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ മോട്ടോ ജി.പി റെയ്‌സ് നടക്കാന്‍ പോവുന്നത്.






