വ്യാജ സൗദി റിയാലുമായി പിടിയിലായ പ്രവാസിക്ക് ഒരു വര്‍ഷം ജയില്‍, സ്ഥിരമായി നാടുകടത്തും

മനാമ- സൗദി റിയാലിന്റെ വ്യാജ നോട്ടുകളുമായി പിടിയിലായ ഏഷ്യക്കാരനായ പ്രവാസിയെ ഒരു വര്‍ഷം ജയിലിലടക്കാനും തുടര്‍ന്ന് സ്ഥിരമായി നാടുകടത്താനും ബഹ്‌റൈന്‍ കോടതി വിധി.  
ബഹ്‌റൈനിലേക്ക് കള്ളനോട്ട് കൊണ്ടുവന്ന് രണ്ട് കടകളിലെ ഇടപാടുകള്‍ക്ക് ഉപയോഗിച്ചുവെന്നായിരുന്നു പ്രതിക്കെതിരായ ആരോപണം.
500 റിയാല്‍ നല്‍കി മൂന്നര ബഹ്‌റൈന്‍ ദിനാര്‍ വിലയുള്ള അരി വാങ്ങിയതായി ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് റിപ്പോര്‍ട്ട് ചെയ്തത്. കറന്‍സി വ്യാജമാണെന്ന് ജീവനക്കാരന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്  പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചെരിപ്പ് നഷ്ടപ്പെട്ടു.
മറ്റൊരു കടയില്‍ പോയി ആറ് ദിനാറിന്റെ സാധനങ്ങള്‍ വാങ്ങി 500 റിയാല്‍ വാങ്ങിയ കടക്കാരന്‍ അതിന്റെ ആധികാരികത സ്ഥിരീകരിക്കാതെ 44 ദിനാര്‍  തിരികെ നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പ്രതി മടങ്ങിയെത്തി ആറ് ദിനാര്‍ വിലയുള്ള സാധനങ്ങള്‍ വീണ്ടും വാങ്ങി. 500 റിയാല്‍ നല്‍കിയപ്പോള്‍  കടക്കാരനില്‍ സംശയം ജനിപ്പിക്കുകയായിരുന്നു.
വില്‍പ്പനക്കാരന്‍ പ്രതിയോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. സംശയം തോന്നി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ  പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

 

Latest News