ഇവരാണ് ആ രണ്ടുപേര്‍, തങ്ങളെ മുസ്ലിം സ്ത്രീകള്‍ മറക്കില്ലെന്ന് അവകാശവാദം

ന്യൂദല്‍ഹി- ലോക്‌സഭയില്‍ വനിത സംവരണ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത 454 പേരെയല്ല, എതിര്‍ത്തുവോട്ട് ചെയ്ത രണ്ടു പേരെയാണ് ഒ.ബി.സി വിഭാഗങ്ങളും മുസ്ലിംകളും ഓര്‍ക്കുകയെന്ന് ഇംതിയാസ് ജലീല്‍ എം.പി.
ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) എം.പിമാരായ അസദുദ്ദീന്‍ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.
ഞങ്ങള്‍ പൊരുതി തോറ്റവരാണ്. 454 നെതിരെ രണ്ട്. പക്ഷെ ഒ.ബി.സിയും മുസ്ലിംകളും 454 നെ ഓര്‍ക്കില്ല. അവര്‍ക്കുവേണ്ടി പൊരുതിയ രണ്ടു പേരെയാണ് ഓര്‍മിക്കുക-ഇംതിയാസ് ജലീല്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News