പാക്കിസ്ഥാന്റെ സന്നാഹം ഒഴിഞ്ഞ സ്റ്റേഡിയത്തില്‍

ഹൈദരാബാദ് - പാക്കിസ്ഥാനും ന്യൂസിലാന്റും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റിന്റെ സന്നാഹ മത്സരം ഹൈദരാബാദില്‍ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടക്കും. നബി ദിനാഘോഷങ്ങളും ഗണേശ വിസര്‍ജനും ഒരുമിച്ചെത്തിയതിനാല്‍ മത്സരത്തിന് സുരക്ഷയൊരുക്കാനാവില്ലെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് ഇത്. ഈ മാസം 29 ന് നടക്കുന്ന മത്സരം കാണാന്‍ ഒരുപാട് ആരാധകര്‍ ഇതിനകം ടിക്കറ്റെടുത്തിട്ടുണ്ട്. 
ബി.സി.സി.ഐ ലോകകപ്പ് മത്സര ഷെഡ്യൂളില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്ന് നേരത്തെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഒക്ടോബര്‍ ഒമ്പതിനും പത്തിനും നഗരത്തില്‍ മത്സരങ്ങളുണ്ട്. 

Latest News