ബൗളിംഗ് റാങ്കിംഗില്‍ സിറാജ് ഒന്നാം നമ്പര്‍

ദുബായ് - ഏഷ്യാ കപ്പ് ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യന്‍ പെയ്‌സര്‍ മുഹമ്മദ് സിറാജ് ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറായി. ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡിനെയാണ് മറികടന്നത്. കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിറാജിനെ ഹെയ്‌സല്‍വുഡ് മറികടന്നതായിരുന്നു. ഇത്തവണ എട്ട് സ്ഥാനമാണ് മുന്നോട്ടുകയറിയത്. ഏഷ്യാ കപ്പ് ഫൈനലില്‍ ആറു വിക്കറ്റെടുത്തിരുന്നു. അതില്‍ നാലെണ്ണം ഒരോവറിലാണ്. 
ന്യൂസിലാന്റിന്റെ ട്രെന്റ് ബൗള്‍ട്, അഫ്ഗാനിസ്ഥാന്റെ മുജീബുറഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവരും ആദ്യ അഞ്ചിലുണ്ട്. 

Latest News