സഹലിന് ആദ്യ ഗോള്‍: ഒഡിഷയെ തകര്‍ത്ത് മോഹന്‍ബഗാന്‍

കൊല്‍ക്കത്ത - എ.എഫ്.സി കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ക്ലബ്ബുകള്‍ തമ്മിലുള്ള ആദ്യ മത്സരത്തില്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സ് മറുപടിയില്ലാത്ത നാലു ഗോളിന് ഒഡിഷ എഫ്.സിയെ തകര്‍ത്തു. ഹ്യൂഗൊ ബൂമസിനെ വീഴ്ത്തിയതിന് നാല്‍പത്തിമൂന്നാം മിനിറ്റില്‍ മുര്‍തദ ഫദ്ല്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഒഡിഷ പ്രതിരോധത്തിലായിരുന്നു. 
രണ്ടാം പകുതി ബഗാന്‍ അടക്കിഭരിച്ചു. ഇടവേളക്കു ശേഷം ആദ്യ മിനിറ്റില്‍ തന്നെ സഹല്‍ അബ്ദുല്‍സമദിലൂടെ ബഗാന്‍ ലീഡ് നേടി. ദിമിത്രിയോസ് പെട്രറ്റോസ് 67ാം മിനിറ്റിലും 82ാം മിനിറ്റിലും ലക്ഷ്യം കണ്ടു. അതിനിടയില്‍ ലിസ്റ്റണ്‍ കൊളാസോയും (79) സ്‌കോര്‍ ചെയ്തു. 
ഗ്രൂപ്പ് ഡി-യിലെ മറ്റൊരു മത്സരത്തില്‍ മാലദ്വീപിലെ മാസിയ 3-0 ന് ബംഗ്ലാദേശിലെ ബഷുന്ധര കിംഗ്‌സിനെ തകര്‍ത്തു. 

Latest News