ഞാനാണ് സഞ്ജുവെങ്കില്‍  നിരാശ തോന്നും -ഇര്‍ഫാന്‍

ന്യൂദല്‍ഹി - ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ടു കളികളില്‍ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടും സഞ്ജു സാംസണിനെ ടീമിലുള്‍പെടുത്താത്തതിനെ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ വിമര്‍ശിച്ചു. താനാണ് സഞ്ജുവിന്റെ സ്ഥാനത്തെങ്കില്‍ സ്വാഭാവികമായും നിരാശ തോന്നുമെന്ന് ഇര്‍ഫാന്‍ പറഞ്ഞു. തിലക് വര്‍മയെയും ഋതുരാജ് ഗെയ്ക്‌വാദിനെയുമൊക്കെ ടീമിലെടുത്തിരുന്നു. 
നിരന്തരമായി പരാജയപ്പെട്ടിട്ടും സൂര്യകുമാര്‍ യാദവിനെ ടീമിലെടുത്തിട്ടുണ്ട്. ബാക്കപ് വിക്കറ്റ്കീപ്പറായി ഉള്‍പെടുത്തിയ ഇശാന്‍ കിഷനെ മധ്യനിര ബാറ്ററായി ഏഷ്യാ കപ്പില്‍ കളിപ്പിച്ചിരുന്നു. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ ഭേദപ്പെട്ട കളി കാഴ്ചവെച്ച സഞ്ജു നിരന്തരം അവഗണന നേരിടുകയാണ്. 13 ഏകദിനങ്ങളില്‍ 55.71 ശരാശരിയില്‍ 390 റണ്‍സ് നേടിയിട്ടുണ്ട് സഞ്ജു. ട്വന്റി20യിലെ പ്രകടനങ്ങളുടെ പിന്‍ബലത്തിലാണ് സൂര്യകുമാറിന് അവസരം ലഭിക്കുന്നത്. 27 ഏകദിനങ്ങളില്‍ 24.40 ശരാശരിയില്‍ 537 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. 

Latest News