ബൈഡനെത്തും മുമ്പ് വാല്‍നട്ടിനും ബദാമിനും ആപ്പിളിനും പയറിനും തീരുവ കുറച്ച് ഇന്ത്യ

ന്യൂദല്‍ഹി- യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഏതാനും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ചുമത്തിയ പ്രതികാര കസ്റ്റംസ് താരിഫ് ഇന്ത്യ പിന്‍വലിച്ചു. ബദാം, ആപ്പിള്‍, വാല്‍നട്ട്, പയര്‍ തുടങ്ങിയ ഏതാനും ഉത്പന്നങ്ങളുടെ തീരുവയാണ് ഒഴിവാക്കിയത്. 

ചില സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ യു. എസ് വര്‍ധിപ്പിച്ചതിന് പിന്നാലെ 2019 ജൂണിലാണ് ഇന്ത്യ 28 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. പൊതുതാത്പര്യാര്‍ഥമാണ് താരിഫ് വര്‍ധനകളില്‍ ചിലത് ഉപേക്ഷിക്കുകയാണെന്ന് ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. 

അമേരിക്കന്‍ വാള്‍നട്ടിന്റെ ഇറക്കുമതി തീരുവ 30 ശതമാനത്തില്‍ നിന്നും 120 ശതമാനമായാണ് ഇന്ത്യ ഉയര്‍ത്തിയിരുന്നത്. ചെറുപയര്‍, ബംഗാള്‍ ഗ്രാമ് (ചാന), മസുര്‍ ദാല്‍ എന്നിവയുടെ തീരുവ 30 ശതമാനത്തില്‍ നി്ന്നും 70 ശതമാനത്തിലേക്കാണ് വര്‍ധിപ്പിച്ചത്. 

അധിക താരിഫ് ഉപേക്ഷിക്കാനുള്ള ഇന്ത്യന്‍ തീരുമാനം ബദാം ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ സ്വാഗതം ചെയ്തു. ഇന്ത്യയിലേക്കുള്ള അവരുടെ ബദാം കയറ്റുമതിയുടെ ഇറക്കുമതി തീരുവ ഇപ്പോള്‍ ഇന്‍ഷല്ലിന് കിലോയ്ക്ക് 35 രൂപയായും ഒരു കിലോ കേര്‍ണലിന് 100 രൂപയായും തിരികെ പോകും. യു. എസ് ബദാമിന്റെ പ്രയോഗിച്ച താരിഫ് നിരക്ക് തോടുള്ളതിന് കിലോയ്ക്ക് 41 രൂപയായും കേര്‍ണലിന് കിലോയ്ക്ക് 120 രൂപയായും ഇന്ത്യ ഉയര്‍ത്തിയിരുന്നു.

Latest News