ന്യൂദല്‍ഹി - ഏഷ്യാഡിനായി പരിശീലനം നടത്താന്‍ മലയാളി ലോംഗ്ജമ്പര്‍ മുരളി ശ്രീശങ്കര്‍ അടുത്തയാഴ്ചത്തെ ഡയമണ്ട് ലീഗ് ഫൈനലില്‍ നിന്ന് വിട്ടുനില്‍ക്കും. അമേരിക്കയിലെ യൂജിനില്‍ ഈ മാസം 16 നും 17 നും നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ശ്രീശങ്കര്‍. ആദ്യമായാണ് ഒരു ഇന്ത്യന്‍ ലോംഗ്ജമ്പര്‍ ഡയമണ്ട് ലീഗ് ഫൈനലില്‍ ബെര്‍ത്ത് നേടിയത്.
ഏഷ്യാഡിന്റെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ അറുപത്തഞ്ചംഗ സംഘമാണ് പങ്കെടുക്കുക. ഒളിംപിക്‌സ്, ലോക ചാമ്പ്യന്‍ നീരജ് ചോപ്രയുള്‍പ്പെടെ നിരവധി മെഡല്‍ പ്രതീക്ഷകള്‍ ടീമിലുണ്ട്.