Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സീനിയര്‍ ഫുട്‌ബോള്‍ കണ്ണൂര്‍ ഫൈനലില്‍

മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കീഴടക്കി കണ്ണൂര്‍ ഫൈനലിലെത്തി. മുഹമ്മദ് സഫാദ് (17, 85 മിനിറ്റുകളില്‍), കൃഷ്ണരാജ് (44, 45+1) എന്നിവര്‍ ഇരട്ട ഗോള്‍ നേടി.
കനത്ത മഴയില്‍ വെള്ളം നിറഞ്ഞ കോട്ടപ്പടി മൈതാനത്തു ബുദ്ധിമുട്ടിയാണ് ഇരു ടീമുകളും കളിച്ചത്. 
നാളെ വൈകീട്ട് നാലിനു കോട്ടപ്പടി മൈതാനത്തു നടക്കുന്ന രണ്ടാം സെമിഫൈനലില്‍ മലപ്പുറവും തൃശ്ശൂരും ഏറ്റുമുട്ടും. 9 വൈകീട്ട് നാലിനാണ് ഫൈനല്‍.

Latest News