ന്യൂദല്‍ഹി - ഐ.എസ്.എല്‍ പത്താം സീസണിന്റെ ആദ്യ പാദ മത്സരക്രമം പ്രഖ്യാപിച്ചു. ഈ മാസം 21 ന് കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിലായിരിക്കും ഉദ്ഘാടന മത്സരമെന്ന് നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എട്ട് കളികളില്‍ കൊച്ചിയിലെ ഹോം മത്സരങ്ങളാണ്.
ഈസ്റ്റ്ബംഗാളും നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സും തമ്മിലുള്ള കൊല്‍ക്കത്ത ഡാര്‍ബി ഒക്ടോബര്‍ 28നാണ്. ഐ-ലീഗില്‍ നിന്ന് സ്ഥാനക്കയറ്റം നേടിയ പഞ്ചാബ് എഫ്.സിയുള്‍പ്പെടെ 12 ടീമുകള്‍ ഇത്തവണ ഐ.എസ്.എല്ലില്‍ പങ്കെടുക്കും. പഞ്ചാബ് എഫ്.സിയുടെ ആദ്യ മത്സരം നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാര്‍ കൂടിയായ മോഹന്‍ബഗാനെതിരെയാണ്. ഈസ്റ്റ്ബംഗാളിന്റെ ആദ്യ മത്സരം ജാംഷഡ്പൂര്‍ എഫ്.സിക്കെതിരെയാണ്.
ബ്ലാസ്്‌റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം മുംബൈ സിറ്റിക്കെതിരെയാണ്. കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരാണ് മുംബൈ സിറ്റി.
ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പാദത്തിലെ മത്സര ദിനങ്ങളും എതിരാളികളും വേദിയും:
സെപ്റ്റംബര്‍ 21: ബംഗളൂരു എഫ്.സി (കൊച്ചി)
ഒക്ടോബര്‍ 1: ജാംഷഡ്പൂര്‍ എഫ്.സി (കൊച്ചി)
ഒക്ടോബര്‍ 8: മുംബൈ സിറ്റി എഫ്.സി (മുംബൈ)
ഒക്ടോബര്‍ 21: നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് (കൊച്ചി)
ഒക്ടോബര്‍ 27: ഒഡിഷ എഫ്.സി (കൊച്ചി)
നവംബര്‍ 4: ഈസ്റ്റ്ബംഗാള്‍ (കൊല്‍ക്കത്ത)
നവംബര്‍ 25: ഹൈദരാബാദ് എഫ്.സി (കൊച്ചി)
നവംബര്‍ 28: ചെന്നൈയന്‍ എഫ്.സി (കൊച്ചി)
ഡിസംബര്‍ 3: എഫ്.സി ഗോവ (ഗോവ)
ഡിസംബര്‍ 14: പഞ്ചാബ് എഫ്.സി (കൊച്ചി)
ഡിസംബര്‍ 24: മുംബൈ സിറ്റി (കൊച്ചി)
ഡിസംബര്‍ 27: മോഹന്‍ബഗാന്‍ (കൊല്‍ക്കത്ത)