പാരിസ് - പോയ സീസണിലെ മികച്ച ഫുട്ബോള്‍ താരങ്ങള്‍ക്ക് ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് നല്കുന്ന ബാലന്‍ഡോര്‍ ബഹുമതിയുടെ പ്രാഥമിക പട്ടിക പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം പട്ടികയിലില്ലാതിരുന്ന ലിയണല്‍ മെസ്സി ഇത്തവണ മുപ്പതംഗ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കീലിയന്‍ എംബാപ്പെയും എര്‍ലിംഗ് ഹാളന്റുമാണ് മെസ്സിയുടെ പ്രധാന എതിരാളികള്‍. എന്നാല്‍ 2003 നു ശേഷം ആദ്യമായി പട്ടികയില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് സ്ഥാനമില്ല. ഒക്ടോബര്‍ 30 ന് ബാലന്‍ഡോര്‍ വിജയിയെ പ്രഖ്യാപിക്കും. കരീം ബെന്‍സീമയാണ് കഴിഞ്ഞ വര്‍ഷം ബാലന്‍ഡോര്‍ നേടിയത്.
വനിതാ ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിനിന്റെ അയ്താന ബോണ്‍മതിയാണ് വനിതാ ബാലന്‍ഡോര്‍ പട്ടികയിലെ പ്രമുഖ. സ്പെയിനില്‍ നിന്ന് ബോണ്മതിയുള്പ്പെടെ ആറു പേരും ലോകകപ്പ് റണ്ണേഴസ്അപ് ഇംഗ്ലണ്ടില്‍ നിന്ന് നാലു പേരുമുണ്ട്. എന്നാല്‍ രണ്ടു തവണ ബഹുമതി നേടിയ സ്പെയിനിന്റെ അലക്സിയ പുടേലാസ് സ്ഥാനം പിടിച്ചില്ല.