മുംബൈ - ഒക്ടോബര്‍ അഞ്ചിന് ഇന്ത്യയില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ നാല് ലക്ഷം ടിക്കറ്റുകള്‍ നാളെ വില്‍പനക്കെത്തും. എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ഈ ഘട്ടത്തില്‍ ലഭ്യമായിരിക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ഓണ്‍ലൈന്‍ വില്‍പന ആരംഭിക്കുക.
അപ്രതീക്ഷിതമായാണ് ഇത്രയും ടിക്കറ്റുകള്‍ ബി.സി.സി.ഐ വില്‍പനക്കെത്തിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ മൂന്നിന് നോക്കൗട്ട് മത്സരങ്ങളുടേതൊഴികെ ടിക്കറ്റുകളുടെ വില്‍പന അവസാനിക്കേണ്ടതായിരുന്നു. ഇനി ഒരു ഘട്ടം കൂടി ഉണ്ടാവുമെന്നാണ് പറയുന്നത്. എന്നാല്‍ അതിന്റെ ഒരു വിശദാംശങ്ങളും ബി.സി.സി.ഐ പുറത്തുവിട്ടിട്ടില്ല.
ടൂര്‍ണമെന്റ് ആരംഭിക്കാന്‍ 100 ദിവസം മാത്രം അവശേഷിക്കെയാണ് ടിക്കറ്റ് വില്‍പന ആരംഭിച്ചത്. അതിനു ശേഷം മത്സരക്രമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. 2019 ലെ ലോകകപ്പിന്റെ ടിക്കറ്റുകള്‍ ഒരു വര്‍ഷം മുമ്പെ വില്‍പന തുടങ്ങിയിരുന്നു.