Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചൈന ഓപണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ടത്തോല്‍വി

ബെയ്ജിംഗ് - ചൈന ഓപണ്‍ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ് വെങ്കല മെഡലുകാരന്‍ എച്ച്.എസ് പ്രണോയ് ഉള്‍പ്പെടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ റൗണ്ടില്‍ കൂട്ടത്തോല്‍വി. ലോക ആറാം നമ്പറായ പ്രണോയിയെ മൂന്നു ഗെയിമില്‍ 22ാം റാങ്കുകാരന്‍ മലേഷ്യയുടെ എന്‍ഗ് സെ യോംഗാണ് അട്ടിമറിച്ചത് (12-21, 21-13, 18-21). 
നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസ ചാമ്പ്യനായ ലക്ഷ്യ സെന്നും ആദ്യ കടമ്പയില്‍ വീണു. ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്‌സന്‍ ആന്റന്‍സനോട് മൂന്നു ഗെയിമില്‍ കീഴടക്കി (21-23, 21-16, 9-21). പ്രിയാന്‍ഷു രജാവത്തിനെ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരേന്‍ റുസ്റ്റാവിറ്റൊ 21-13, 26-24 ന് തോല്‍പിച്ചു. വനിതാ ഡബ്ള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും പുരുഷ ഡബ്ള്‍സില്‍ എം.ആര്‍. അര്‍ജുന്‍-ധ്രുവ് കപില സഖ്യവും ആദ്യ റൗണ്ട് കടന്നില്ല. പി.വി സിന്ധു പിന്മാറിയതിനാല്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതിനിധികളില്ല. 

Latest News