ഇന്ത്യയിലെത്തിയ ചീറ്റകള്‍ ചാകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് നമീബിയന്‍ ഹൈക്കമ്മീഷണര്‍

കൊല്‍ക്കൊത്ത- ഇന്ത്യയിലേക്കെത്തിയ ചീറ്റകള്‍ ചാകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് നമീബിയന്‍ ഹൈ കമ്മിഷണര്‍ ഗബ്രിയേല്‍ സിനിമ്പോ. ചീറ്റകള്‍ ഇന്ത്യന്‍ അന്തരീക്ഷവുമായി ഇണങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം പ്രോജക്ടില്‍ മൃഗങ്ങള്‍ ചാകുന്നത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലേക്കെത്തിച്ച 20 ചീറ്റകളില്‍ 11 എണ്ണമാണ് ബാക്കിയുള്ളത്. എന്നാല്‍ മൃഗങ്ങളെ മറ്റു രാജ്യങ്ങളിലേക്ക് എത്തിക്കുന്ന ഇത്തരം പദ്ധതികളില്‍ ഇതു സ്വാഭാവികമാണെന്ന് അദ്ദേഹം പറയുന്നു.

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് ആഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നും എത്തിച്ച ചീറ്റകളെ തുറന്നു വിട്ടിരിക്കുന്നത്. ഇന്ത്യയിലെത്തിയതിനു ശേഷം ജ്വാല എന്ന പെണ്‍ ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതില്‍ മൂന്നു കുഞ്ഞുങ്ങളും ചത്തുപോയിരുന്നു. ചീറ്റകളില്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറില്‍ നിന്നുള്ള അണുബാധയാണോ ചീറ്റകളുടെ ജീവന്‍ നഷ്ടപ്പെടുന്നതിന്റെ കാരണമെന്ന് സംശയമുയര്‍ന്ന സാഹചര്യത്തില്‍ കോളറുകള്‍ നീക്കം ചെയ്തിരുന്നു.

Latest News