റിയാദ്- പി.എസ്.ജി താരം ജോർജിനിയോ വിജ്‌നാൽഡം സൗദി ക്ലബ്ബായ അൽ ഇത്തിഫാഖിലേക്ക്. സ്റ്റീവൻ ജെറാർഡിന്റെ പരിശീലനത്തിൽ കീഴിൽ ഡച്ച് താരം ഇനി മുതൽ സൗദി ക്ലബ്ബിന് വേണ്ടി കളിക്കും. മുൻ ലിവർപൂൾ മിഡ്ഫീൽഡ് പങ്കാളിയായ ജോർദാൻ ഹെൻഡേഴ്‌സണും ഇത്തിഫാഖിലുണ്ട്. വിജ്‌നാൽഡം കഴിഞ്ഞ സീസണിൽ ജോസ് മൗറീഞ്ഞോയുടെ റോമയ്‌ക്കൊപ്പമായിരുന്നു. പിന്നീട് മാതൃക്ലബ്ബായ പി.എസ്.ജിയിലേക്ക് മടങ്ങി.