കാന്‍ഡി - ഒത്തിണക്കമുള്ള ടീമാണ് പാക്കിസ്ഥാനെന്ന് അവരുടെ മുന്‍ നായകന് വസീം അക്രം. വിജയസാധ്യതയുള്ള ടീമാണ് പാക്കിസ്ഥാനെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. പ്രതീക്ഷകളുടെ ഭാരം ബാബര്‍ അസമിനെയും കൂട്ടരെയും തളര്‍ത്താന്‍ പാടില്ല. എന്നാല്‍ ഇരുത്തം വന്ന ടീമായി മാറിയിരിക്കുകയാണ് പാക്കിസ്ഥാന്. പ്രധാന ടൂര്‍ണമെന്റുകളില്‍ അവര്‍ വിജയം ആവര്‍ത്തിക്കുന്നുണ്ട് -അക്രം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന് ലോക ഒന്നാം നമ്പര്‍ ടീമാണ്. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ അവരുടെ മൂന്ന് കളിക്കാരുണ്ട്. ബാബറാണ് ഒന്നാം സ്ഥാനത്ത്.
ശാഹീന്‍ ഷാ തുടക്കത്തില്‍ വിക്കറ്റെടുക്കുന്നത് ശീലമാക്കിയിട്ടുണ്ട്. നസീം ഷായും ഹാരിസ് റഊഫും നല്ല പിന്തുണ നല്കുന്നു. ശാദബ് ഖാന് ലോകോത്തര ഓള്‍റൗണ്ടറാണ്. എങ്കിലും പാക്കിസ്ഥാനെ എതിരാളികള്‍ കാര്യമായി എടുക്കരുത് എന്നാണ് ആഗ്രഹിക്കുന്നത്. അപ്പോഴാണ് അവര്‍ക്ക് സാധ്യത കൂടുന്നത്. ടൂര്‍ണമെന്റിന് പാക്കിസ്ഥാന് ശാരീരികമായും മാനസികമായും ഒരുങ്ങിയിട്ടുണ്ടെന്നും സന്തോഷം തുളുമ്പുന്ന ടീമായാണ് അവരെ കാണുന്നതെന്നും അക്രം അഭിപ്രായപ്പെട്ടു.






