കോപന്‍ഹാഗന്‍ - ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കൊറിയയുടെ ആന്‍ സെ യംഗും തായ്‌ലന്റിന്റെ കുന്‍ലാവുത് വിദിത്‌സരണും സിംഗിള്‍സ് ചാമ്പ്യന്മാരായി. ലോക ഒന്നാം നമ്പര്‍ ആന്‍ 21-12, 21-10 ന് മുന്‍ ചാമ്പ്യന്‍ സ്‌പെയിനിന്റെ കരൊലൈന മാരിനെ തകര്‍ത്തുവിട്ടു. വിദി്തസരണ്‍ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ജപ്പാന്‍ കുദായ് നരോക്കയെ തോല്‍പിച്ചു (19-21, 21-18, 21-7).
ലോക മൂന്നാം നമ്പര്‍ കുന്‍ലാവുത് വിദിത്‌സരണ്‍ സെമിയില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയെയാണ് തോല്‍പിച്ചത്. ആദ്യ ഗെയിം 21-18 ന് നേടിയ ശേഷമാണ് ലോക ഒമ്പതാം നമ്പര്‍ പ്രണോയിക്ക് അടിതെറ്റിയത്. തുടര്‍ന്നുള്ള ഗെയിമുകള്‍ തായ്‌ലന്റുകാരന്‍ 21-13, 21-14 ന് സ്വന്തമാക്കി.






