200 മീ. ഫൈനലില്‍ ഒമ്പത്  പേര്‍, കാരണമറിയാം

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 200 മീറ്റര്‍ എട്ടിനു പകരം ഒമ്പത് പേര്‍ മത്സരിക്കും. ജമൈക്കന്‍ സ്പ്രിന്റര്‍ ആന്‍ഡ്രൂ ഹാരിസനെ ഉള്‍പെടുത്താനാണ് ഇത്. സെമി ഫൈനല്‍ മത്സരത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടര്‍ന്നാണ് ഹഡ്‌സന് ഫൈനലില്‍ നേരിട്ട് സ്ഥാനം നല്‍കിയത്. 
200 മീറ്റര്‍ സെമി ഫൈനലിലെ മത്സരാര്‍ഥികളെ വാംഅപ് ഏരിയയില്‍ നിന്ന് സ്റ്റേഡിയത്തിലെ കാത്തിരിപ്പ് മുറിയിലെത്തിക്കുന്ന കാര്‍ട് അപകടത്തില്‍ പെടുകയും കുപ്പിച്ചില്ലുകള്‍ ഹഡ്‌സന്റെ കണ്ണിലേക്ക് തെറിക്കുകയുമായിരുന്നു. വലതു കണ്ണ് തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സെമി ഫൈനല്‍ ഹീറ്റ്‌സില്‍ ഹഡ്‌സന്‍ ഓടിയത്. അഞ്ചാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. എങ്കിലും ഫൈനലില്‍ സ്ഥാനം നല്‍കി. ഇരുപത്താറുകാരന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പാണ് ഇത്. 
നിലവിലെ ചാമ്പ്യന്‍ നൂഹ് ലൈല്‍സും ആ കാര്‍ടിലുണ്ടായിരുന്നുവെങ്കിലും പരിക്ക് സംഭവിച്ചില്ല. ലൈല്‍സാണ് സെമിയിലെ ഫാസ്റ്റസ്റ്റ് -19.76 സെക്കന്റ്. 100 മീറ്ററിലെ ചാമ്പ്യനാണ് ലൈല്‍സ്. 

Latest News