നീലയില്‍ കുളിച്ച് നെയ്മാര്‍, ഹിലാലിനെ തളച്ച് ഫയ്ഹ

റിയാദ് - ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മാറിന് അല്‍ഹിലാലില്‍ വീരോചിത വരവേല്‍പ്. ആയിരക്കണക്കിന് ആരാധകരാണ് നെയ്മാറിനെ വരവേല്‍ക്കാന്‍ അല്‍ഹിലാലിന്റെ നീല ജഴ്‌സിയിലെത്തിയത്. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ 68,000 ആരാധകര്‍ക്കു മുന്നിലായിരുന്നു നീലയില്‍ നെയ്മാറിന്‍െ അരങ്ങേറ്റം. നീലയാണ് നെയ്മാര്‍ എന്നെഴുതിയ ഡ്രോണ്‍ സ്്്‌റ്റേഡിയത്തിന് മുകളില്‍ വലം വെച്ചു. 
എന്നാല്‍ ഈ സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ഹിലാലിനെ അല്‍ഫയ്ഹ 1-1 ന് തളച്ചു. പതിനഞ്ചാം മിനിറ്റില്‍ അതിമനോഹര ഗോളിലൂടെ സാംബിയന്‍ താരം ഫാഷന്‍ സകാല തിങ്ങിനിറഞ്ഞ ഗാലറിയെ ഞെട്ടിച്ചു. അഞ്ചു മിനിറ്റിനു ശേഷം അബ്ദുല്ല ഹംദാനാണ് ഗോള്‍ മടക്കിയത്. മധ്യനിരയില്‍ റൂബന്‍ നെവെസ് നിറഞ്ഞു കളിച്ചതോടെ ഹിലാലിനായിരുന്നു ആധിപത്യമെങ്കിലും അത് മുതലാക്കാനായില്ല. 
നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് രണ്ടാം മത്സരവും ജയിച്ചു. അല്‍തായിയെ അവര്‍ 2-0 ന് തോല്‍പിച്ചു. കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ അബ്ദുറസാഖ് ഹംദല്ലയാണ് ആദ്യ ഗോളടിച്ചത്. ഇഞ്ചുറി ടൈമില്‍ സാലിഹ് അല്‍അംരിയും സ്‌കോര്‍ ചെയ്തു. 
ഇത്തിഹാദിനും അല്‍അഹലിക്കും അല്‍ഇത്തിഫാഖിനും ആറ് പോയന്റ് വീതമുണ്ട്. അല്‍ഹിലാല്‍, അല്‍ഫതഹ്, അല്‍ഫയ്ഹ, അത്തആവുന്‍, അല്‍റിയാദ് ടീമുകള്‍ക്ക് നാലു വീതവും.
 

Latest News