സൗദി വനിതയായി  നെയ്മാറിന്റ മാതാവ്

റിയാദ് - സൗദി വനിതകളുടെ പരമ്പരാഗത വേഷം ധരിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മാറിന്റെ മാതാവിന്റെ റിയാദില്‍ നിന്നുള്ള ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പര്‍ദ്ദയും ശിരോവസ്ത്രവും മുഖാവരണവും ധരിച്ച നിലയിലും സൗദി കാപ്പി കഴിക്കുന്നതിന്റെയും ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നതിന്റെയും ഫോട്ടോകളാണ് പുറത്തുവന്നത്. നെയ്മാറിന്റെ മകനൊപ്പം നിന്നുള്ള മാതാവിന്റെ ഫോട്ടോയും കൂട്ടത്തിലുണ്ട്. അല്‍ഹിലാല്‍ ക്ലബ്ബില്‍ ചേര്‍ന്ന നെയ്മാര്‍ വെള്ളിയാഴ്ച വൈകീട്ടാണ് റിയാദിലെത്തിയത്. അല്‍ഹിലാല്‍ ഏറെ ആരാധകരുള്ള വലിയ ക്ലബ്ബാണെന്നും ഏഷ്യയിലെ ഏറ്റവും മികച്ച ക്ലബ്ബാണെന്നും റിയാദിലെത്തിയ ശേഷം നെയ്മാര്‍ പറഞ്ഞു. 


 

Latest News