മുംബൈ - കഴിഞ്ഞ ഐ.പി.എല്ലില്‍ നിന്ന് ബി.സി.സി.ഐക്ക് ലഭിച്ച ലാഭം 2250 കോടിയോളം രൂപ. 2021-22 വരെയുള്ള അഞ്ചു വര്‍ഷത്തെ കണക്ക് വ്യാഴാഴ്ചയാണ് ബി.സി.സി.ഐ സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 2022 ഏപ്രില്‍ വരെ ബി.സി.സി.ഐക്ക് 32,000 കോടി രൂപ മിച്ചമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഐ.പി.എല്ലിന്റെ മൊത്തം റവന്യൂ 77.1 കോടി ഡോളറും ചെലവ് 47.9 കോടി ഡോളറുമാണ്. ബി.സി.സി.ഐ ഓഡിറ്റ് ചെയ്ത കണക്ക് സമര്‍പ്പിക്കുന്നത് അപൂര്‍വമാണ്. 2023 മുതല്‍ 27 വരെയുള്ള ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം ബി.സി.സി.ഐ വിറ്റത് 50,000 കോടിയോളം രൂപക്കാണ്. ഈ വര്‍ഷമാരംഭിച്ച വനിതാ പ്രീമിയര്‍ ലീഗില്‍ നിന്ന് ആറായിരത്തോളം കോടി രൂപ നേടി.






