വിട്ടുനിന്നപ്പോഴും തളര്‍ന്നില്ല, ലക്ഷ്യം ലോകകപ്പ് -ബുംറ

ഡബ്ലിന്‍- കരിയറിലെ ദൈര്‍ഘ്യമേറിയ ഇടവേളക്കുശേഷം തിരിച്ചുവരുമ്പോള്‍ കളിക്കുന്നത് ട്വന്റി20യിലാണെങ്കിലും ലക്ഷ്യം ഏകദിന ലോകകപ്പാണെന്ന് ജസ് പ്രീത് ബുംറ. ഒരു ദിവസം പത്ത് ഓവറോ അതില്‍ കൂടുതലോ തനിക്ക് എറിയാന്‍ കഴിയുമെന്നും ഫാസ്റ്റ് ബൗളര്‍ പറഞ്ഞു. നീണ്ട കാലം വിട്ടുനില്‍ക്കേണ്ടി വന്ന ഘട്ടത്തിലും മാനസികമായി തളര്‍ന്നിരുന്നില്ല. ലോകകപ്പായിരുന്നു മനസ്സില്‍.
പരിശീലനത്തില്‍ ഞാന്‍ പത്തും പന്ത്രണ്ടും 15 വരെയും ഓവറുകള്‍ എറിയുന്നുണ്ട്. പുനരുജ്ജീവന വേളയില്‍ ട്വന്റി20 മത്സരങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല ഞാന്‍ തയാറെടുത്തത്. ലോകകപ്പിനുവേണ്ടിയായിരുന്നു തയാറെടുപ്പ്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ കുറച്ച് ഓവറുകള്‍ എറിഞ്ഞാല്‍ മതിയെന്നത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും 29കാരന്‍ പറഞ്ഞു.

Latest News