ന്യൂദല്‍ഹി - തായ്ലന്റില് നടക്കുന്ന കിംഗ്സ് കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ ഇന്ത്യയും ഇറാഖും ഏറ്റുമുട്ടും. സെപ്റ്റംബര്‍ ഏഴിന് ചിയാംഗ് മയിയിലെ എഴുനൂറാം ആനിവേഴ്സറി സ്റ്റേഡിയത്തിലാണ് മത്സരം. തായ്ലന്റും ലെബനോനും രണ്ടാം സെമിഫൈനലില്‍ ഏറ്റുമുട്ടും. സെപ്റ്റംബര്‍ പത്തിനാണ് ഫൈനല്‍.
ഇറാഖാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടീം -70. ഇന്ത്യ (99), ലെബനോന് (100), തായ്ലന്റ് (113) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ റാങ്കുകള്‍.
2010 ലാണ് അവസാനമായി ഇന്ത്യയും ഇറാഖും ഏറ്റുമുട്ടിയത്. ബഗ്ദാദില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഇറാഖ് 2-0 ന് ജയിച്ചു. 2019 ല്‍ അവസാനമായി കിംഗ്സ് കപ്പില്‍ കളിച്ചപ്പോള്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമായിരുന്നു.






