അപകടത്തിനു ശേഷം റിഷഭ് ആദ്യമായി കളിക്കളത്തിൽ

ന്യൂദൽഹി - കഴിഞ്ഞ ഡിസംബറിൽ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശേഷം ആദ്യമായി ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷഭ് പന്ത് കളിക്കളത്തിലിറങ്ങി. റിഷഭ് കളിക്കുന്ന വീഡിയൊ ആരാധകർ ആഘോഷമായി ഏറ്റൈടുത്തു. റിഷഭ് ക്രീസ് വിട്ടിറങ്ങി പന്ത് അതിർത്തി കടത്തുന്ന ദൃശ്യമാണ് വീഡിയോയിൽ. അപകടത്തിനു ശേഷം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലും വ്യായാമത്തിലുമായിരുന്നു ഇരുപത്തഞ്ചുകാരൻ. 
വിദേശ പര്യടനം കഴിഞ്ഞ് ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്ക് മടങ്ങവെയാണ് റിഷഭിന്റെ മെഴ്‌സിഡസ് അപകടത്തിൽ പെട്ടത്. അദ്ഭുതകരമായി രക്ഷപ്പെട്ട താരം ശസ്ത്രക്രിയക്ക് വിധേയനായി. നെറ്റ്‌സിൽ ബാറ്റിംഗും കീപ്പിംഗും നടത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം ബി.സി.സി.ഐ അറിയിച്ചിരുന്നു.
 

Latest News