ഡ്യൂറന്റ് കപ്പ്:  ചെന്നൈയന്‍ ക്വാര്‍ട്ടറില്‍

ഗുവാഹതി - നേപ്പാളിലെ ത്രിഭുവന്‍ ആര്‍മിയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ചെന്നൈയന്‍ എഫ്.സി ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി. കൊല്‍ക്കത്തയില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് 1-1 ന് തളച്ചു. 
ത്രിഭുവനെതിരെ ഫാറൂഖ് ചൗധരി (22ാം മിനിറ്റ്), പെനാല്‍ട്ടിയിലൂടെ റഹീം അലി (40), റഫായേല്‍ കാര്‍വാലൊ (84) എന്നിവരാണ് ചെന്നൈയന്റെ ഗോളടിച്ചത്. ആദ്യ കളിയില്‍ അവര്‍ ഹൈദരാബാദ് എഫ്.സിയെ തോല്‍പിച്ചിരുന്നു. 
ത്രിഭുവനെതിരെ തുടക്കം മുതല്‍ ചെന്നൈയന്‍ ആഞ്ഞടിച്ചു. 10 മിനിറ്റിനിടയില്‍ തന്നെ മികച്ച രണ്ടവസരങ്ങള്‍ അവര്‍ പാഴാക്കി. ആദ്യ പകുതിയില്‍ ത്രിഭുവന്‍ ആര്‍മിക്ക് കിട്ടിയ മികച്ച അവസരം ഒന്നാം പകുതിയുടെ അവസാനത്തോടെയായിരുന്നു. ഗോള്‍കീപ്പര്‍ സ്ഥാനം തെറ്റിനില്‍ക്കെ ബസന്ത് ജിംബയുടെ ഷോട്ട് ലക്ഷ്യം തെറ്റി. 
 

Latest News