കേരള ബ്ലാസ്‌റ്റേഴ്‌സ് -3 (ഇമ്മാനുവല്‍ ജസ്റ്റിന്‍ 34', പ്രബിര്‍ 54', ലൂണ 77')
ഗോകുലം കേരള -4 (ബൗബ അമിനോ 17' ശ്രീക്കുട്ടന്‍ 43' അലക്‌സ് സാഞ്ചസ് 45+1'അഭിജിത്ത് 47')
കൊല്‍ക്കത്ത - മോഹന്‍ ബഗാന്‍ ഗ്രൗണ്ടില്‍ നടന്ന 132ാമത് ഇന്ത്യന്‍ ഓയില്‍ ഡുറാന്‍ഡ് കപ്പിലെ ഗ്രൂപ്പ് സി ഗെയിമില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോകുലം കേരള എഫ് സിക്ക് വിജയം.
ആദ്യ പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ പിറന്നപ്പോള്‍ ഗോകുലം തുടര്‍ച്ചയായ രണ്ടാം ജയം നേടി ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം, ഗ്രൂപ്പിലെ അവരുടെ ആദ്യ മത്സരമായിരുന്നു ഇത്, മത്സരത്തില്‍ ശേഷിക്കുന്ന രണ്ടെണ്ണം അവര്‍ക്ക് തീര്‍ച്ചയായും ജയിക്കണം.
പതിനേഴാം മിനിറ്റില്‍ കാമറൂണിയന്‍ താരം ബൗബയുടെ ഹെഡ്ര്‍ ഗോകുലത്തിനു വേണ്ടി ആദ്യ ഗോള്‍ നേടി. സ്‌പെയിന്‍ താരം നിലി പെര്‍ഡോമോ കോര്‍ണര്‍ കിക്ക് ബൗബ തന്റെ ഉയരം ഉപയോഗിച്ച് ജീക്‌സണ്‍ സിങ്ങിന് മുകളില്‍ ഉയര്‍ന്ന് ഇടത് മൂലയിലേക്ക് തല ഉയര്‍ത്തി ഗോള്‍ നേടുകയായിരിന്നു.
34ാം മിനിറ്റില്‍ ലൂണയുടെ ഫ്രീകിക്ക് ഗോകുലം കീപ്പര്‍ സോതന്‍മാവിയ ആറ് യാര്‍ഡ് ബോക്‌സിലേക്ക് തിരിച്ചുവിട്ടു. തുടര്‍ന്നുണ്ടായ കശപിശയില്‍ , ജസ്റ്റിന്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോള്‍ നേടി.
എന്നിരുന്നാലും, ആദ്യ പകുതിയുടെ അവസാന അഞ്ച് മിനിറ്റില്‍ ഗോകുലം ഉടന്‍ തന്നെ ലീഡ് നിലനിര്‍ത്തുകയും തങ്ങളുടെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. അലെജാന്‍ഡ്രോ സാഞ്ചെസിന്റെ കട്ട് ബാക്കില്‍ ശ്രീക്കുട്ടന്‍ ഹെഡ്ഡറിലൂടെ ഗോകുലത്തിന്നു വീണ്ടും നേടി കൊടുത്തു.
ഫസ്റ്റ് ഹാള്‍ഫിന്റെ ഇഞ്ചുറി മിനിറ്റില്‍, അലക്‌സ് മൂന്നാം ഗോള്‍ ഗോകുലത്തിനു വേണ്ടി നേടി. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ അഭിജിത്ത് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ സ്‌കോര്‍ 4 1 ആക്കി.
ലൂണയുടെയും പ്രബീറിന്റെയും ഗോളിലൂടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഗോകുലത്തിന്റെ ഡിഫന്‍ഡര്‍മാര്‍ തിളങ്ങി. ഡ്യൂറന്‍ഡ് കപ്പിലെ അടുത്ത ഗ്രൂപ്പ് സി ഏറ്റുമുട്ടലില്‍ ഗോകുലം കേരള എഫ്‌സി 2023 ഓഗസ്റ്റ് 22 ന് ബെംഗളൂരു എഫ്‌സിയെ നേരിടും.






