എംബാപ്പെ, നെയ്മാര്‍  ഔട്; ദെംബെലെ ഇന്‍

പാരിസ് - ടീമില്‍ തുടരുമോയെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്ന കീലിയന്‍ എംബാപ്പെ, നെയ്മാര്‍ എന്നിവരെയും സൗദി ക്ലബ്ബിലേക്ക് നീങ്ങുന്ന മാര്‍ക്കൊ വെറാറ്റിയെയും പി.എസ്.ജിയുടെ ഫസ്റ്റ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. ബാഴ്‌സലോണയില്‍ നിന്ന് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസ്മാന്‍ ദെംബെലെയെ പി.എസ്.ജി സ്വന്തമാക്കുകയും ചെയ്തു. ഫ്രഞ്ച് ലീഗിലെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ലോറിയന്റിനെയാണ് പി.എസ്.ജി നേരിട്ടത്. വെറാറ്റി സൗദി ക്ലബ്ബ് അല്‍ഹിലാലുമായി ചര്‍ച്ചയിലാണ്. മുപ്പതുകാരന്‍ കഴിഞ്ഞ 11 വര്‍ഷമായി പി.എസ്.ജിയിലുണ്ട്. സെന്‍ട്രല്‍ ഡിഫന്റര്‍ മിലാന്‍ സ്‌ക്രീനിയര്‍, അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ മാര്‍ക്കൊ അസന്‍സിയൊ, ഫോര്‍വേഡ് ഗോണ്‍സാലൊ റാമോസ് എന്നിവരെല്ലാം പി.എസ്.ജി ജഴ്‌സിയില്‍ അരങ്ങേറി. 
ദെംബെലെയെ ബാഴ്‌സലോണയില്‍ നിന്ന് 5.04 കോടി യൂറോക്കാണ് പി.എസ്.ജി സ്വന്തമാക്കിയത്. ഇരുപത്താറുകാരന്‍ പാരിസിന്റെ പ്രാന്തപ്രദേശമായ വെര്‍നോണിലാണ് ജനിച്ചത്. 2017 ല്‍ ക്ലബ്ബ് റെക്കോര്‍ഡായ 14.7 കോടി യൂറോക്കാണ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ബാഴ്‌സലോണയില്‍ ചേര്‍ന്നത്. അന്ന് പി.എ്‌സ്.ജിയിലേക്ക് ചേക്കേറിയ നെയ്മാറിന് പകരക്കാരനായാണ് ബാഴ്‌സലോണ ദെംബെലെയെ കൊണ്ടുവന്നതെങ്കില്‍ ഇപ്പോള്‍ പി.എസ്.ജിയും നെയ്മാറിനു പകരക്കാരനായാണ് ഫ്രഞ്ച് താരത്തെ ടീമിലെടുത്തത്. സമീപകാലത്ത് ബാഴ്‌സയില്‍ മിന്നുന്ന ഫോമിലായിരുന്നു. ബാഴ്‌സോല സ്പാനിഷ് ലീഗില്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടമാരംഭിക്കുകയാണ്. 

Latest News